കേളകം (കണ്ണൂർ) : വയോജനങ്ങളിൽ ആവേശം നിറച്ച് സീനിയർ സിറ്റിസൻസ് ഫോറം കണ്ണൂർ ജില്ലാ സമ്മേളനം. കേളകത്ത് നടത്തിയ സമ്മേളനത്തിലേക്ക് ജില്ലയുടെ വിവിധ മേഖലകളിൽ നിന്ന് വയോജനങ്ങൾ ഒഴുകി എത്തി. 500 പേർ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച സമ്മേളനത്തിലേക്ക് 1500 ൽ അധികം പേർ എത്തി എന്നത് വയോജന പ്രസ്ഥാനത്തിൻ്റെ കരുത്തും ആവേശവും വ്യക്തമാക്കുന്നതായി. വയോജനങ്ങൾക്ക് ക്ഷേമവും സംരക്ഷണവും ഒരുക്കുന്നതിന് നിയമവും സർക്കാർ തലത്തിൽ ഒരു വകുപ്പും ഉള്ള സംസ്‌ഥാനമായി കേരളം ഇന്ത്യയിലെ മറ്റുള്ള സംസ്‌ഥാനങ്ങളേക്കാൾ മികവ് പുലർത്തുന്നുവെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനോയ് കുര്യൻ പ്രസ്താവിച്ചു. പ്രസരിപ്പുണ്ട് വയോജനങ്ങൾ ഉള്ള നാടാണിന്ന് കേരളം. നല്ല കാലത്ത് ചെയ്‌തിരുന്ന പല തൊഴിലുകളും 60 വയസ്സിനും ശേഷനും തുടരാൻ ആർജവമുള്ള വയോജനങ്ങളും കേരളത്തിലാണുള്ളത്. അതിനാൽ തന്നെ അവർ നാടിന് മുതൽക്കൂട്ടാണെന്നും അവരെ സംരക്ഷിക്കേണ്ടത് ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് അബ്രാഹം തോണക്കര അധ്യക്ഷനായിരുന്നു. സംസ്‌ഥാന ജനറൽ സെക്രട്ടറി പി.കുമാരൻ മുഖ്യപ്രഭാഷണം നടത്തി. കാപ്പാട് പഞ്ചായത്ത് മുൻ പ്രസിഡന്റും സീനിയർ സിറ്റിസൻസ് ഫോറം ആരംഭ കാല പ്രവർത്തകനുമായിരുന്ന ജോർജുകുട്ടി മുക്കാടനെ ആദരിച്ചു.
കേളകം പഞ്ചായത്ത് പ്രസിഡൻ്റ് ലിസി ജോസഫ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.ത്രേസ്യാ പോൾ, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിസിലി കണ്ണന്താനം, ഫോറം സംസ്‌ഥാന വൈസ് പ്രസിഡൻ്റ് റിട്ട മേജർ ജനറൽ ടി.പത്മിനി, സംസ്‌ഥാന സെക്രട്ടറി വി.പി.ചാത്തു, സംസ്‌ഥാന കമ്മിറ്റി അംഗം കെ.കെ.മുകുന്ദൻ, ജില്ലാ സെക്രട്ടറി സി.കെ.രഘുനാഥൻ നമ്പ്യാർ, ട്രഷറർ സി.വി.രവീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം ജോർജ് കറുകപ്പള്ളി പ്രസംഗിച്ചു. ജില്ലയിലെ യൂണിറ്റുകളിൽ നിന്നായി ആയിരത്തിൽ അധികം വയോജനങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ സുപ്രധാനമായ പ്രമേയങ്ങളും അവതരിപ്പിച്ചു. വയോജനങ്ങളുടെ ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി ഉയർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാത ഇരു ജില്ലകളുടെയും വികസനത്തിനും സുരക്ഷയ്ക്കും അത്യാവശ്യ ഘടകമായതിനാൽ ആ പാത സാധ്യമാക്കുന്നതിന്
സർക്കാർ ഇടപെടൽ ഉടൻ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
Senior Citizens Forum Kannur district conference abuzz with excitement. Resolution to increase pension to Rs. 5000.





















